തിരുവനന്തപുരം: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി മൂന്നാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡ് അന്താരാഷ്ട്ര ബാഡ്മിന്റൺ താരം അപർണ ബാലന്.

25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോർജ് ഐപിഎസ് ചെയർമാനും , അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ടി ദേവപ്രസാദ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത്.

ഡിസംബർ ആദ്യവാരം ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും. ഇന്ത്യയുടെ ഇതിഹാസ വോളിബോൾ താരം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989-ൽ ആണ് അവാർഡ് ഏർപ്പെടുത്തിയത്. കഴിഞ്ഞ 15 വർഷക്കാലം ദേശീയ – അന്തർദേശീയ തലത്തിൽ കൈവരിച്ച നേട്ടങ്ങളും, ബാഡ്മിന്റൺ ഗെയിമിന് നൽകിയ സംഭാവനകളും കണക്കിലെടുത്താണ് അപർണയെ അവാർഡിനായി തിരഞ്ഞെടുത്തത്.