ട്വന്റി20 ലോകകപ്പിന് ഇന്ത്യന്‍ ടീമിന് പുതിയ ജഴ്‌സി ?

ന്യൂഡല്‍ഹി: ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ടീമിന്റെ പുതിയ ജേഴ്‌സിയെക്കുറിച്ചുള്ള വീഡിയോയും ശ്രദ്ധ നേടുന്നു. ഇന്ത്യന്‍ ടീമിന്റെ കിറ്റ് പാര്‍ട്നറായ എംപിഎല്‍ ആണ് ഇന്ത്യയുടെ പുതിയ ജഴ്സിയെ കുറിച്ച് സൂചന നല്‍കി എത്തുന്നത്. രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യരാണ് എംപിഎല്ലിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
എന്നാല്‍ ജഴ്സിയുടെ മുകളില്‍ ട്രാക്ക് സ്യൂട്ട് ധരിച്ചാണ് താരങ്ങളുടെ വരവ്.

നിലവിലെ ഇന്ത്യന്‍ ജഴ്സിയുടെ നീല നിറത്തില്‍ നിന്ന് മാറി ലൈറ്റ്, സ്‌കൈ ബ്ലൂ ആയ ജഴ്സിയാണ് പുതിയതായി വരുന്നത് എന്നാണ് സൂചന. എംപിഎല്‍ ഇന്ത്യന്‍ ടീമിന്റെ കിറ്റ് സ്പോണ്‍സറായതിന് ശേഷം ഇത് ഇന്ത്യയുടെ മൂന്നാമത്തെ ജഴ്സിയാണ്.

Advertisement