ഹരാരെ: കാന്‍സറിനോട് പൊരുതുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് ഇന്ത്യയുമായുള്ള രണ്ടാം ഏകദിനം സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡ് സമര്‍പ്പിച്ചത്. കാന്‍സറിനോട് പൊരുതുന്ന തക്കുന്‍ഡ എന്ന ആറു വയസുകാരന് പന്ത് സമ്മാനിക്കാന്‍ സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡ് ക്ഷണിച്ചതാകട്ടെ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായ സഞ്ജുവിനെയാണ്.


ഹൃദയസ്പര്‍ശിയായ അനുഭവത്തിനാണ് സാക്ഷിയായത് എന്ന് തക്കുന്‍ഡ എന്ന കുരുന്നതിന് പന്ത് ഒപ്പിട്ട് നല്‍കിയതിന് ശേഷം സഞ്ജു പറഞ്ഞു. 500 ഡോളറും സിംബാബ് വെ കളിക്കാര്‍ ഒപ്പിട്ട ജഴ്സിയും തക്കുന്‍ഡുവിന് ബോര്‍ഡ് നല്‍കി. രണ്ടാം ഏകദിനത്തില്‍ 39 പന്തില്‍ നിന്ന് 43 റണ്‍സ് ആണ് സഞ്ജു നേടിയത്. സിംബാബ് വെയില്‍ ഏകദിനത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആവുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും സഞ്ജു കരസ്ഥമാക്കി.