കടലിനടിയില്‍ 60 അടി താഴ്ചയില്‍ ചെസ്സ് മത്സരം

ചെന്നൈ: കടലിനടയില്‍ 60 അടി താഴ്ചയില്‍ ചെസ്സ്. ചെസ്സ് ഒളിംപ്യാഡിന്റെ ആവേശം കൂട്ടിയാണ് കടലിനടിയില്‍ ചെസ്സ് മത്സരം നടന്നത്.
മഹാബലിപുരത്തെ നീലാങ്കരയിലെ കാരമ്പക്കത്തെ കടലിലാണ് സംഭവം. സ്‌കൂബ ഡൈവിങ് പരിശീലകന്‍ അരവിന്ദ് തരുണ്‍ശ്രീയും സംഘവുമാണ് കടലിനടിയില്‍ ചെസ്സ് കളിച്ചത്. ഇവര്‍ക്കൊപ്പം ചെസ്സ് ഒളിംപ്യാഡിന്റെ ഭാഗ്യമുദ്രയായ തമ്പിയും എത്തി. സ്‌കൂബാ ഡൈവിങ്ങിന്റെ വസ്ത്രങ്ങള്‍ക്ക് പകരം മുണ്ടും വേഷ്ടിയും തമ്പിയുടെ മുഖംമൂടിയും അണിഞ്ഞാണ് സ്‌കൂബാ ഡൈവര്‍ കടലിനടിയില്‍ വന്നത്.

വെള്ളത്തില്‍ പൊങ്ങാത്ത വിധമുള്ള ചെസ്സ് ബോര്‍ഡും കരുക്കളുമാണ് ഇതിനായി കൊണ്ടുവന്നത്. ആംഗ്യഭാഷയിലാണ് ആശയ വിനിമയം നടത്തിയത്. ഇന്ത്യ ആദ്യമായാണ് ചെസ്സ് ഒളിംപ്യാഡിന് വേദിയായത്. ഓപ്പണ്‍, വനിതാ സെഷനുകളിലായി 2000 കളിക്കാരാണ് ഒളിംപ്യാഡിന്റെ ഭാഗമായത്.

Advertisement