തിരുവനന്തപുരം: ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായര്‍ അന്തരിച്ചു
നൂറ് വയസായിരുന്നു.നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.ഒരു മാസം കൊണ്ട് ചികിത്സയിലാണ്.പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം.


ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഗാന്ധി സ്മാരക നിധിയുടെ അദ്ധ്യക്ഷനായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. ഗാന്ധി സന്ദേശവുമായി രാജ്യത്തുടനീളം സഞ്ചരിച്ചു
പഞ്ചാബില്‍ ഹിന്ദു – സിഖ് കലാപ സമയത്ത് സമാധാന സന്ദേശ വാഹകനായി
രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്