പടിഞ്ഞാറെക്കല്ലട: അയിത്തോട്ടുവ കീടമനയില്‍ ഇന്ദിരാഭായി ചാക്കോ(84) ന്യൂയോര്‍ക്കില്‍ നിര്യാതയായി. ഡാണപ്പൂര്‍ ഈസ്‌റ്റേണ്‍ റെയില്‍വേ ആശുപത്രിയില്‍ ഗ്രേഡ് വണ്‍ നഴ്‌സായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് അമേരിക്കയിലേക്ക് കുടിയേറി. പരേതരായ കീടമന ശങ്കരപ്പിള്ളയുടെയും ഗൗരിയമ്മയുടെയും മകളാണ്.

ഭര്‍ത്താവ് കൊച്ച് ചാക്കോ ബീഹാറിലെ പാറ്റ്‌നയില്‍ ഈസ്റ്റേണ്‍ റയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസറായിരുന്നു. മക്കള്‍ അനില്‍, ബോബി. മരുമക്കള്‍ ക്രിസ്റ്റി, ഷീന, ചെറുമക്കള്‍ അലക്‌സ്, കിമ്മി, സ്‌റ്റെഫാനി, ഷാന്‍. സഹോദരങ്ങള്‍ വിദ്യാധരന്‍പിള്ള, ശ്യാമള ഫിലിപ്പ്, പരേതരായ സരസ്വതിയമ്മ, ഭാസ്‌കരന്‍പിള്ള, ലീലാമണി,

സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച ന്യൂയോര്‍ക്കിലെ ന്യൂ ഹൈഡ് പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ നടക്കും. പ്രാര്‍ത്ഥനാചടങ്ങുകള്‍ തിങ്കളാഴ്ച ചെറി ലൈനിലുള്ള സെന്റ് ഗ്രിഗോറിയസ് പള്ളിയില്‍ നടക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.