നെടുമങ്ങാട് . സാൽവേഷൻ ആർമി സഭയുടെ ചെന്നൈ ആസ്ഥാനമായ ഇന്ത്യാ സെൻട്രൽ ടെറിട്ടറിയുടെ
മുൻ ചീഫ്‌ സെക്രട്ടറി കരകുളം പുത്തെൻപറമ്പിൽ ലെഫ്റ്റനൻ്റ് കേണൽ. പി റ്റി എബ്രഹാം (74) നിര്യാതനായി.
കോട്ടയം കങ്ങഴ കരിമല പുത്തൻപറമ്പിൽ കുടുംബാംഗമാണ്.
ദീപ വാഹകർ എന്ന സെഷനിൽ വൈദീക പഠനം പൂർത്തിയാക്കി. നെയ്യാറ്റിൻകര ഡിവിഷണൽ കമാൻഡർ ,സംസ്ഥാന യുവജന കാര്യദർശി , സോഷ്യൽ സെക്രട്ടറി, ആശുപത്രി സെക്രട്ടറി, എച്ച്.ആർ.ഡി സെക്രട്ടറി, ട്രെയിനിംഗ് കോളജ് പ്രിൻസിപ്പാൾ തുടങ്ങിയ നിലകളിലും സേവനം ചെയ്തു.
സംസ്കാരം വ്യാഴം
രാവിലെ 9 നു ഭവനത്തിലും , 10.30 ന് കവടിയാർ പി.ഇ. ജോർജ് മെമ്മോറിയൽ സാൽവേഷൻ
ആർമി ചർച്ചിലും ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30 നു പറമ്പുക്കോണം സാൽവേഷൻ ആർമി സെമിത്തെരിയിൽ. ഭാര്യ ലെഫ്.കേണൽ മറിയാമ്മ എബ്രഹാം . മക്കൾ : ജഡ്സൻ എബ്രഹാം (ബിനു), ജർവിസ് മേരി (സിനി ), ക്രിസ്റ്റി എബ്രഹാം.
മരുമക്കൾ : ക്രിസ്റ്റൽ ജഡ്സൻ, വില്യം
സാമൂവൽ, ഷിജി ക്രിസ്റ്റി.