സിഎസ്‌ഐ സഭ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് കെ ജെ സാമുവല്‍ അന്തരിച്ചു

Advertisement

കോട്ടയം.സിഎസ്‌ഐ സഭ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് കെ ജെ സാമുവല്‍ അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1990 മുതല്‍ 17 വര്‍ഷം മേലുകാവ് ആസ്ഥാനമായ സിഎസ്‌ഐ ഈസ്റ്റ് കേരള മഹാ ഇടവകയുടെ ബിഷപ്പ് ആയിരുന്നു. സിഎസ്‌ഐ സിനഡിന്റെ ഡെപ്യൂട്ടി മോഡറേറ്ററായി രണ്ട് തവണ സേവനം അനുഷ്ഠിച്ച ശേഷമാണ് മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്. മഹായിടവക എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അടിയന്തരയോഗം ചേർന്ന് സംസ്കാര ശുശ്രൂഷയേക്കുറിച്ച് തീരുമാനിക്കും.

Advertisement