ദേശീയ പാതയിൽ കാറിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു

കൊട്ടിയം : ദേശീയപാതയിൽ കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മയ്യനാട് തെക്കുംകര ഷിബിന മൻസിലിൽ ഷിജു (33) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ ഒൻപതിന് രാത്രി പത്തരയോടെ കൊട്ടിയം ഇലക്ട്രിക് സിറ്റി ഓഫീസിന് സമീപത്തായിരുന്നു അപകടം. അമിതവേഗതയിലെത്തിയ കാർ റോഡ് മറികടന്ന ഷിജുവിനെ ഇടിച്ചു വീഴ്ത്തിയ ശേഷം സംഭവസ്ഥലത്ത് നിറുത്താതെ കടന്നു കളഞ്ഞു. കൊട്ടിയം പോലീസിന് പരാതി നൽകിയെങ്കിലും കാർ കണ്ടെത്താനായില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷിജു ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ മരിച്ചു.അബ്ദുൽ സമദിൻ്റെയും സബീലയുടെയും മകനാണ്.

Advertisement