വിമാന ഇന്ധനത്തിന്റെ വിലകുറച്ച്‌ കമ്പനികൾ

ന്യൂഡൽഹി: വിമാന ഇന്ധനത്തിന്റെ വിലകുറച്ച്‌ കമ്പനികൾ. 2.2 ശതമാനത്തിന്റെ കുറവാണ് വിമാന ഇന്ധനത്തിന് കുറച്ചത്.

എവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ വില കിലോ ലിറ്ററിന് 3,084.94 രൂപ കുറച്ച്‌ 1,38,147.93 രൂപയാക്കി . പൊതുമേഖല എണ്ണ കമ്പനികളാണ് ഇക്കാര്യം അറിയിച്ചത്.

ഇത് രണ്ടാം തവണയാണ് വിമാന ഇന്ധനത്തിന്റെ വില കമ്പനികൾ കുറക്കുന്നത്. നേരത്തെ വിമാന ഇന്ധനത്തിന്റെ വില 141,238.87 രൂപ വരെ ഉയർന്നിരുന്നു. പിന്നീട് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതോടെയാണ് കമ്പനികൾ വീണ്ടും വില കുറച്ചത്.

Advertisement