സുഹൃത്ത് മലദ്വാരത്തില്‍ എയര്‍ കംപ്രസര്‍ ഘടിപ്പിച്ചു; പതിനാറുകാരന ദാരുണാന്ത്യം


അഹമ്മദാബാദ്: സുഹൃത്തിന്റെ തമാശ പതിനാറുകാരന്റെ ജീവനെടുത്തു. ഒരു എയര്‍ കംപ്രസറില്‍ നിന്നുള്ള കുഴല്‍ മലദ്വാരത്തില്‍ ഘടിപ്പിച്ചതോടെ ബാലന്റെ ബോധം നഷ്ടമാകുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഗുജറാത്തിലെ മെഹ്‌സാനയിലാണ് സംഭവം. ഛത്രാല്‍-കാദി ദേശീയപാതയ്ക്ക് സമീപമുള്ള ലേബര്‍ കമ്പനി നിവാസിയായ ബാലനാണ് മരിച്ചത്. ബാലന്റെ സുഹൃത്ത് കുല്‍ദീപ് വിജയഭായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്തരികാവയവങ്ങളിലേക്ക് പൊടുന്നനെ വായു ഇരച്ച് കയറിയത് മൂലം ആന്തരികാവയവങ്ങള്‍ക്ക് സംഭവിച്ച ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബാരബങ്കി സ്വദേശിയാണ് മരിച്ച ബാലന്‍. അലോക് ഇന്‍ഡസ്ട്രീസിലെ തടിപ്പണിക്കാരനായിരുന്നു.

Advertisement