ചെന്നൈ . ഇരട്ട നേതൃത്വ പദവി ഒഴിവാക്കി അണ്ണാഡിഎംകെ .ചെന്നൈ വാനഗരത്ത് ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിൽ എടപ്പാടി പളനിസാമിയെ താല്കാലിക ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുത്തു. ജനറൽ കൗൺസിൽ യോഗത്തിനെതിരെ ഒ. പനീർസൽവം നൽകിയ ഹർജി മദ്രാസ് ഹെക്കോടതി തള്ളിയത്തോടെയാണ് അണ്ണാ ഡിഎംകെ യുടെ പ്രഖ്യാപനം. ഒ പനീർ ശെല്‍വത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടി ആസ്ഥാനത്ത് ഒപിഎസ് – ഇ. പി. എസ് പക്ഷം തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി . അതിനിടെ അണ്ണാ ഡി എം കെ യുടെ തീരുമാനത്തിനെതിരെ വി കെ ശശികല രംഗത്ത് എത്തി .

അണ്ണാ ഡിഎംകെയിൽ ഇനി എടപ്പാടി പളനി സാമിയുടെ യുഗം.ജയലളിതയുടെ മരണശേഷം നേതൃത്വ പദവിയെ ചൊല്ലി ചേരി പോര് രൂക്ഷമായ അണ്ണാഡിഎംകെ .യിൽ പാർട്ടിയുടെ അധികാരം ഒടുവിൽ എടപ്പാടി പളനി സാമിയിൽ എത്തി. ജനറൽ കൗൺസിൽ യോഗം ചേരുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള പനീർശെൽവത്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പാർട്ടിയുടെ നിയന്ത്രണം പളനിസ്വാമി പിടിച്ചെടുത്തത്. നാലുമാസത്തിനുശേഷം പുതിയ ജനറൽ സെക്രട്ടറി,ജോയിന്റ ജനറൽ സെക്രട്ടറിമാരെ തിരഞ്ഞെടുക്കും .ജനറൽ കൗൺസിൽ യോഗം 16 പ്രമേയങ്ങൾ അവതരിപ്പിച്ചു.പാർട്ടിയിൽ അധികാരം പിടിച്ചെടുത്ത പളനിസ്വാമി ആദ്യ ജനറൽ കൗൺസിൽ യോഗത്തിൽ തന്നെ ഒ പനീർസെൽവത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്ത എടപ്പാടി പളനിസാമി എംജിആറിന്റെയും ജയലളിതയുടെയും സ്മാരക കേന്ദ്രത്തിലെത്തി പുഷ്പാർച്ച നടത്തി. കോടതിയുടെ പരിഗണയിലിരിക്കുന്ന വിഷയം ആയതിനാൽ ഇന്ന് ചേർന്ന് ജനറൽ കൗൺസിൽ യോഗം അസാധുവാകുമെന്ന് വി കെ ശശികല പറഞ്ഞു .ഇതിനിടെ റോയ് പേട്ടയിലെ പാർട്ടി ആസ്ഥാനത്തെത്തിയ ഒ പനീർസെൽവം,വാതിൽ തകർത്ത് അകത്ത് കയറി പാർട്ടിസ്ഥാനത്ത് കുത്തിയിരുന്നു.
ഒ. പനീര്‍സെല്‍വം-എടപ്പാടി പളനിസ്വാമി പക്ഷങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
പാര്‍ട്ടി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ ബാനറുകളും പോസ്റ്ററുകളും അഗ്നിക്കിരയാക്കി .ഒ പി എസ് അനുകൂലികൾ വാഹനങ്ങൾ തല്ലി തകർത്തു. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അണ്ണാ ഡി എം കെ ആസ്ഥാനം റവന്യൂ വിഭാഗം സീൽ ചെയ്തു , റോയ്പേട്ടയിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു .