ന്യൂഡെല്‍ഹി.ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കഴിവുറ്റ നിയമം കൊണ്ടുവരണമെന്ന് ശുപാർശ ചെയ്ത് സുപ്രീംകോടതി. ജാമ്യ വിഷയത്തിൽ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്.

ജാമ്യഹർജികൾ തീർപ്പാക്കുന്നതിലെ സമയപരിധി അടക്കം മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. മുൻ‌കൂർ ജാമ്യാപേക്ഷകൾ ആറാഴ്ചയ്ക്കകം തീർപ്പാക്കാൻ ശ്രമിക്കണം. സി.ബി.ഐ എതിർകക്ഷിയായ ഒരു കേസിലാണ് കോടതിയുടെ മാർഗ നിർദേശങ്ങൾ.