ന്യൂഡല്‍ഹി: ശതകോടീശ്വരന്‍ അദാനിഗ്രൂപ്പും ടെലികോം മേഖലയിലേക്ക്. കഴിഞഞ ദിവസം ടെലികോം സ്‌പെക്ട്രം ലേലത്തില്‍ പിടിച്ചു. സ്വകാര്യ 5ജി ഉപയോഗത്തിനാണ് കമ്പനി ഊന്നല്‍ നല്‍കുക.

ഇത് തങ്ങളുടെ വ്യോമയാന, ഊര്‍ജ്ജ, ഡേറ്റ സര്‍വീസ് വ്യവസായങ്ങള്‍ക്കും സഹായകമാകുമെന്ന് വിലയിരുത്തുന്നു. തങ്ങളടക്കം വിവിധ കമ്പനികള്‍ ലേലത്തില്‍ പങ്കെടുത്തുവെന്നും അദാനി ഗ്രൂപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. 5ജി യിലൂടെ വിമാനത്താവളങ്ങളിലെ സുരക്ഷ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാനാകുമെന്നും ഇവര്‍ വിലയിരുത്തുന്നു.

ഇതോടെ വിപണിയില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോബ്രാന്‍ഡുമായുംസുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്ലുമായും നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് കമ്പനി ഒരുങ്ങുന്നത്.