മുംബൈ: ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ഒന്നരലക്ഷം രൂപ നഷ്ടമായി. ഖാര്‍ഗര്‍ നിവാസിയായ യുവാവിനാണ് പണം നഷ്ടമായത്.

ആധാര്‍ അപ്‌ഡേറ്റ് ചെയ്തതിന്റെ സര്‍വീസ് ചാര്‍ജ് നല്‍കാനായി ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത ഒരു ആപ്പിലൂടെയാണ് യുവാവിന് പണം നഷ്ടമായത്. തട്ടിപ്പുകാരന്‍ 14 അനധികൃത ഇടപാടുകള്‍ നടത്തുകയും യുവാവിന്റെ ഒന്നരലക്ഷം രൂപ നഷ്ടമാകുകയും ആയിരുന്നു.

ആധാര്‍ ഓഫീസിലെ നമ്പര്‍ എന്ന പറഞ്ഞ് നല്‍കിയിരുന്ന നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരണം ലഭിച്ചില്ല. പിന്നീട് ആ നമ്പരില്‍ നിന്ന് യുവാവിനെ തിരികെ വിളിക്കുകയും ആധാര്‍ അപ്‌ഡേഷന് വേണ്ടി ഒരു ലിങ്ക് അയക്കാമെന്ന് പറയുകയുമായിരുന്നു. തുടര്‍ന്നാണ് തട്ടിപ്പ് നടന്നത്.