ദൈവത്തില്‍ വിശ്വാസമുള്ള അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനമാകാമെന്ന് കോടതി


ചെന്നൈ: പ്രത്യേക ഹിന്ദു ദൈവത്തില്‍ വിശ്വാസമുള്ള മറ്റ്മതസ്ഥരായ വ്യക്തികള്‍ക്കും ക്ഷേത്രപ്രവേശമാകാമെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസുമാരായ പി എന്‍ പ്രകാശും ആര്‍ ഹേമലതയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

തിരുവട്ടാറിലെ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന് അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിസ്ത്യാനിയായ ഒരു മന്ത്രിയ്ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതിനെ ചോദ്യം ചെയ്ത് സി സോമന്‍ എന്നൊരാളാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ജന്മം കൊണ്ട് ഹിന്ദുവായ യേശുദാസ് പാടിയ ഗാനങ്ങള്‍ മിക്ക ക്ഷേത്രങ്ങളിലും കേള്‍ക്കാമെന്നും കോടതി നിരീക്ഷിച്ചു. വേളാങ്കണ്ണി പോലുള്ള പള്ളികളിലും അദ്ദേഹം പാടിയ പാട്ടുകള്‍ കേള്‍ക്കാം. കുംഭാഭിഷേകം പോലുള്ള ആഘോഷങ്ങള്‍ക്കെത്തുന്ന ഓരോരുത്തരുടെയും മതം പരിശോധിക്കുക തികച്ചും അസാധ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Advertisement