ന്യൂഡെല്‍ഹി. സി.ബി.എസ്.ഇ പരീക്ഷാ ഫലം പ്രസിദ്ധികരിയ്ക്കുന്നത് വരെ പ്രവേശന നടപടികൾ വിലക്കി യു.ജി.സി. നിലവിൽ ആരംഭിച്ച പ്രവേശന നടപടികൾ അടക്കം പൂർണ്ണമായ് നിർത്തിവയ്ക്കാനാണ് സി.ബി.എസ്.ഇ യുടെ നിർദ്ദേശം. രാജ്യത്തെ എല്ലാ സരവ്വകലാശാലകൾക്കും യു.ജി.സി ഇതു സമ്പന്ധിച്ച നിർദ്ദേശം നല്കി..സി.ബി.എസ്.ഇ ഫലം പ്രസിദ്ധികരിയ്ക്കാതെ വൈകുകയാണ്. രാജ്യത്തെ ചില യൂണിവഴ്സിറ്റികൾ ഇത് പരിഗണിയ്ക്കാതെ പ്രവേശന നടപടികളും തുടങ്ങി. മഹാരാഷ്ട്രയിലെ യൂണിവഴ്സിറ്റികളാണ് ഇക്കാര്യത്തിൽ കൂടുതൽ വേഗത്തിൽ പ്രവേശന നടപടികൾ ആരംഭിച്ചത്.

സി.ബി.എസ്.ഇ ഫലം വരാതെ പ്രവേശനം നടത്തുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിയ്ക്കും എന്ന പരാതി ഇതിനെ ഭാഗമായ് ഉയർന്നു. ഈ സാഹചര്യത്തിലാണ് യു.ജി.സി യുടെ ഇടപെടൽ. എല്ലാ പ്രവേശന നടപടികളും സി.ബി.എസ്.ഇ ഫലം പ്രസിദ്ധികരിയ്ക്കുന്നത് വരെ നിർത്തി വയ്ക്കണം. ഇക്കാര്യത്തിൽ വീഴ്ചകൾ ഒന്നും ഉണ്ടാകരുതെന്നും യു.ജി.സി യൂണിവഴ്സിറ്റികളോട് ആവശ്യപ്പെട്ടു. അടുത്ത ആഴ്ചയോട് കൂടി ഫലം പ്രസിദ്ധികരിയ്ക്കാൻ സാധിയ്ക്കും എന്നാണ് ഇപ്പോൾ ഇക്കാര്യത്തിൽ സി.ബി.എസ്.ഇ യുടെ നിലപാട്.