ജമ്മു കാശ്മീർ:
ജമ്മു കാശ്മീരിലെ അമർനാഥ് ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഉയരാൻ സാധ്യത. ഇന്നലെ 15 മരണം സ്ഥിരീകരിച്ചിരുന്നു. കാണാതായ നാൽപത് പേർക്കുള്ള തെരച്ചിൽ തുടരുകയാണ്. ക്ഷേത്രത്തിൽ തീർഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്‌ഫോടനവും പിന്നാലെ പ്രളയവുമുണ്ടായത്
മൂന്ന് ഭക്ഷണശാലകളും 25 ടെന്റുകളും പ്രളയത്തിൽ തകർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. സൈന്യത്തിന്റെയും അർധ സൈനിക വിഭാഗങ്ങളുടെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 
അപകടത്തെ സംബന്ധിച്ച് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും വിവരങ്ങൾ തേടി. സാധ്യമായ എല്ലാ സജ്ജീകരണങ്ങളും രക്ഷാപ്രവർത്തനത്തിനായി ഒരുക്കിയതായി പ്രധാനമന്ത്രി അറിയിച്ചു.