അമർനാഥ് ക്ഷേത്രത്തിന് സമീപം മേഘസ്ഫോടനത്തിൽ മരണം 15 ആയി. 40 ഓളം പേരെ കാണാതായതായി റിപ്പോർട്ട്.3 ലങ്കറുകളും നിരവധി ടെന്റ് കളും പ്രളയത്തിൽ ഒലിച്ചു പോയി. NDRF, SDRF, BSF എന്നിവരുടെ നേതൃത്ത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കരസേനയുടെ 6 രക്ഷാ സംഘങ്ങളും ഹെലികോപ്റ്ററുകളും രക്ഷ പ്രവർത്തനത്തിനായി പുറപ്പെട്ടു.പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ജമ്മു കശ്മീർ ലെഫ്റ്റ് നെന്റ് ഗവർണർ മനോജ്‌ സിൻഹയുമായി സംസാരിച്ചു സ്ഥിതി ഗതികൾ വിലയിരുത്തി. ദുരന്തബാധിതർക്ക് കഴിയാവുന്ന എല്ലാ സഹായവും ലഭ്യമാക്കുമെന്ന് പ്രധാന മന്ത്രി പറഞ്ഞു.ഇന്ന് വൈകീട്ട് 5.30 ഓടെയാണ് മേഘസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവും ഉണ്ടായത്.