പഞ്ചാബ് മുഖ്യമന്ത്രിയുടെ വധു ഡോ ഗുര്‍പ്രീത് കൗര്‍ ആരാണെന്ന് അറിയാമോ?

Advertisement

അമൃത്സര്‍: ഇന്നലെയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനായത്. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഡോ.ഗുര്‍പ്രീത് കൗറാണ് ഭഗവന്തിന്റെ പുതിയ ഭാര്യ.

മഹര്‍ഷി മാര്‍ക്കണ്ഡേശ്വര്‍ സര്‍വകലാശാലയില്‍ നിന്ന് നാല് വര്‍ഷം മുമ്പാണ് കൗര്‍ എംബിബിഎസ് ബിരുദം കരസ്ഥമാക്കിയത്. 2013ല്‍ എംബിബിഎസിന് ചേര്‍ന്ന കൗര്‍ 2018ല്‍ ബിരുദം പൂര്‍ത്തിയാക്കി. സിക്ക് മതചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ 48 വയസുള്ള ഭഗവന്ത് മാനുമായുള്ള വിവാഹം കുടുംബാംഗങ്ങള്‍ ചേര്‍ന്ന് തീരുമാനിച്ചതാണ്.

ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോവ മേഖലയിലുള്ള ഒരു ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് 32കാരിയായ ഡോ.ഗുര്‍പ്രീത് കൗര്‍. ഇവരുടെ പിതാവ് ഇന്ദ്രജിത് സിംഗ് നട് ഒരു കര്‍ഷകനാണ്. ഇദ്ദേഹം നേരത്തെ മദന്‍ പൂ്രര്‍ ഗ്രാമത്തിലെ സര്‍പഞ്ച് ആയിരുന്നു. അമ്മ വീട്ടമ്മയാണ്. ഇപ്പോള്‍ കൗര്‍ ഫിസിഷ്യനായിജോലി ചെയ്യുകയാണ്. ഗോപി എന്നാണ് തങ്ങള്‍ സ്‌നേഹപൂര്‍വം ഈ പെണ്‍കുട്ടിയെ വിളിക്കുന്നതെന്ന് അയല്‍ക്കാര്‍ പറഞ്ഞു. വളരെ സ്‌നേഹമുള്ള പെണ്‍കുട്ടിയാണെന്നും ഇവര്‍ പറയുന്നു. ഗോപി ദിദീ വിവാഹിതയാകാന്‍ പോകുന്നതിന്റെ സന്തോഷം പ്രദേശത്തുള്ള കുട്ടികളും പങ്കുവച്ചു. അതും മുഖ്യമന്ത്രിയെ തന്നെ വിവാഹം ചെയ്യുന്നത് ഇവരുടെ സന്തോഷം വര്‍ദ്ധിപ്പിക്കുന്നു.

2015ലാണ് മാന്‍ ആദ്യഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. മാര്‍ച്ചില്‍ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വേളയില്‍ അമേരിക്കയിലുള്ള 21കാരിയായ മൂത്തമകള്‍ ശീരാത്തും പതിനേഴുകാരനായ മകന്‍ ദില്‍ഷനും എത്തിയിരുന്നു.

Advertisement