ലക്‌നൗ:കാൽ നൂറ്റാണ്ട് മുമ്പുള്ള കേസിൽ മുൻ എംപിയും ബോളിവുഡ് നടനുമായ രാജ് ബബ്ബറിന് ലക്‌നൗവിലെ ഒരു ജനപ്രതിനിധികളുടെ കേസ് തീർപ്പാക്കുന്ന കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു.

രാഷ്ട്രീയക്കാരനായി മാറിയ നടന് കോടതി 8,500 രൂപ പിഴയും വിധിച്ചു. ശിക്ഷ പ്രഖ്യാപിക്കുമ്പോൾ അദ്ദേഹം കോടതിയിൽ ഉണ്ടായിരുന്നു.

സർക്കാർ ചുമതലകളിൽ ഇടപെട്ടതിനും ശാരീരിക പീഡനത്തിനും കോൻഗ്രസ് നേതാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 1996ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞതിന് ബബ്ബർ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. അന്ന് സമാജ് വാദി പാർട്ടിയിലായിരുന്ന ബബ്ബർ ലക്‌നൗവിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയായിരുന്നു. 1996 മെയ് രണ്ടിനായിരുന്നു സംഭവം.