ശ്രീനഗര്‍: ബലിപ്പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വാഹന പാര്‍ക്കിംഗിന് നിയന്ത്രണങ്ങളുമായി ശ്രീനഗര്‍ ട്രാഫിക് പൊലീസ്. നിരത്തുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും നിര്‍ദ്ദിഷ്ട പാര്‍ക്കിംഗ് ഇടങ്ങളില്‍ മാത്രം വാഹനങ്ങള്‍ നിര്‍ത്തിയിടണമെന്നുമാണ് അധികൃതരുടെ നിര്‍ദ്ദേശം.

സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് ശ്രീനഗറില്‍ കൂടുതല്‍ ട്രാഫിക് പൊലീസുകാരനെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും തങ്ങളോട് സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് ഷോപ്പിംഗിനും മറ്റുമായി ജനങ്ങള്‍ കൂടുതലായി നഗരത്തിലേക്ക് പ്രവേശിക്കുന്നതിനാല്‍ കനത്ത ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.