5 പുതിയ ഭാഷകൾ ഉൾക്കൊള്ളുന്നതിനായി ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവ് ഇന്ത്യ ട്രെയിനിംഗ് നെറ്റ്‌വർക്ക് വിപുലീകരിക്കുന്നു

ന്യൂഡൽഹി: അഞ്ച് പുതിയ ഇന്ത്യൻ ഭാഷകൾ ഉൾക്കൊള്ളുന്നതിനായി ഗൂഗിൾ അതിന്റെ ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവ് ഇന്ത്യ ട്രെയിനിംഗ് നെറ്റ്‌വർക്ക് വിപുലീകരിച്ചു.

ഓൺലൈനിൽ തെറ്റായ വിവരങ്ങൾ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ ഡിജിറ്റൽ വൈദഗ്ധ്യം പഠിക്കാൻ ജേർണലിസ്റ്റുകളെയും ന്യൂസ് റൂമുകളെയും പഠിപ്പിക്കാൻ ഈ ​ഗൂ​ഗിൾ സംരംഭം സഹായിക്കുന്നു, അത് ഇപ്പോൾ പഞ്ചാബി, ആസാമീസ്, ഒഡിയ, ഗുജറാത്തി, മലയാളം എന്നിവയിൽ ലഭ്യമാകും.

​ഗൂ​ഗിൾ ന്യൂസ് ഇനിഷ്യേറ്റീവ് ഇന്ത്യ ട്രെയിനിം​ഗ് നാല് വർഷം മുമ്പ് ഡേറ്റാ ലീഡ്സിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ചു, ഇതുവരെ 700-ലധികം വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കുകയും 39,000-ലധികം പത്രപ്രവർത്തകരെയും മീഡിയ കോളേജുകളെയും കുറഞ്ഞത് 10 ഭാഷകളിലായി പരിശീലിപ്പിച്ചതായും കമ്പനി അറിയിച്ചു.

“കാലാവസ്ഥാ തെറ്റിദ്ധാരണകൾ കൈകാര്യം ചെയ്യുന്നതിനും തെറ്റിദ്ധരിപ്പിക്കുന്ന ഡാറ്റയും തെറ്റായ നമ്പറുകൾ ഉൾപ്പെടുന്ന ക്ലെയിമുകളും പരിശോധിക്കുന്നതിനും ന്യൂസ് റൂമുകളെയും പത്രപ്രവർത്തകരെയും സഹായിക്കുന്നതിന്” 100 പുതിയ പരിശീലകരെ ഉൾപ്പെടുത്തി ഡേറ്റാലീ‍ഡ്സി-ന്റെ പങ്കാളിത്തത്തോടെ ​ഗൂ​ഗിൾ ഫാക്ട്ചെക്ക് അക്കാഡമി ആരംഭിക്കാൻ പോകുന്നു.

നെറ്റ്‌വർക്കിൽ ട്രെയിനർമാരായി ചേരുന്നതിന് ജേണലിസ്റ്റുകൾ, ജേണലിസം പ്രൊഫസർമാർ, ഫാക്‌ട് ചെക്കർമാർ എന്നിവരെ കമ്പനി സജീവമായി റിക്രൂട്ട് ചെയ്യുന്നു. ഈ പരിശീലകർക്ക് വെരിഫിക്കേഷൻ കഴിവുകളും സാങ്കേതിക വിദ്യകളും വിദഗ്ധരിൽ നിന്ന് പഠിക്കാനാകും. ഇതിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 30 ആണ്.

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ഓഗസ്റ്റിൽ മൂന്ന് ദിവസത്തെ പൂർണ്ണ പിന്തുണയുള്ള റെസിഡൻസി ട്രെയിൻ-ദി-ട്രെയിനർ പ്രോഗ്രാമിൽ ചേരും, കൂടാതെ പുതിയ ഭാഷകളിൽ നിന്നുള്ളവർക്കും മുൻ‌കൂർ ഡാറ്റയോ സയൻസ് ജേണലിസം അനുഭവമോ ഉള്ളവർക്ക് മുൻഗണന നൽകുമെന്ന് Google പറയുന്നു.

Advertisement