ഇന്റര്‍നെറ്റില്‍ വൈറലായ ഒരു പഴക്കച്ചവടക്കാരനെ പരിചയപ്പെടാം, കാണാം ഇയാളുടെ വേരിട്ട കച്ചവടവും

Advertisement

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റിലെ ഇപ്പോഴത്തെ താരം ഒരു പഴക്കച്ചവടക്കാരനാണ്. രസകരമായ ഭാവഹാവാദികളോടെയാണ് ഇയാളുടെ കച്ചവടം.

ഇയാള്‍ ഒച്ചവെച്ച് കൊണ്ട് വിവിധ ഭാവങ്ങള്‍ മുഖത്ത് വരുത്തിയാണ് ഇയാള്‍ കച്ചവടം ചെയ്യുന്നത്. റെഡ്ഡിറ്റിലാണ് ഈ വൈറല്‍ വീഡിയോ ഉള്ളത്. 65,000ത്തിലേറെ പേരാണ് ഈ വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്.
കച്ചവടക്കാരന്‍ പപ്പായയും തണ്ണിമത്തനും മറ്റും മുറിച്ച് ഇതിനകത്തേക്ക് നോക്കി ഒച്ച വയ്ക്കുകയും ഇത് നന്നായി പഴുത്തതാണെന്ന് പറഞ്ഞ് വാങ്ങാനായി ആളുകളെ ആകര്‍ഷിക്കുകയുമാണ് ചെയ്യുന്നത്.

എവിടെയാണ് ഇയാള്‍ ഉള്ളതെന്ന് ഒരുമിനിറ്റ്‌ദൈര്‍ഘ്യമുള്ള ഈ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമല്ല. നിരവധി പേര്‍ ഇയാള്‍ക്ക് ചുറ്റും കൂട്ടംകൂടി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ വേറിട്ട പഴക്കച്ചവടം ഇവര്‍ നന്നായി ആസ്വദിക്കുന്നുവെന്നും വ്യക്തമാണ്.

ഏതായാലും റെഡ്ഡിറ്റ് ഉപയോക്താക്കളും ഇത് നന്നായി ആസ്വദിക്കുന്നുണ്ട്. ഇതിന് താഴെ അതിരസകരമായ കമന്റുകളും ഇതിന് താഴെ വരുന്നുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ് ഒരു മുന്തിരിക്കച്ചവടക്കാരന്റെയും ദൃശ്യങ്ങള്‍ ഇതുപോലെ വൈറലായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ ദൃശ്യങ്ങള്‍ 25 ലക്ഷം പേരാണ് കണ്ടത്. 109 കെ ആയിരുന്നു ഇതിന് ലഭിച്ച ലൈക്കുകള്‍.

Advertisement