മഹാരാഷ്ട്ര മന്ത്രി സഭ വിപുലീകരണം ഉടൻ ഉണ്ടാകും. ഏക് നാഥ് ഷിൻഡെ മന്ത്രി സഭയിൽ 43 അംഗങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ബിജെപി യും ശിവസേന വിമത പക്ഷവും തമ്മിൽ ചില വകുപ്പുകൾ സംബന്ധിച്ച് ഇപ്പോഴും അന്തിമ ധാരണ ആയിട്ടില്ല. ഉദ്ധവ് താക്കറെ മന്ത്രി സഭയിൽ നിന്നും വിമത പക്ഷത്തെത്തിയ മുഴുവൻ പേർക്കും മന്ത്രി സ്ഥാനങ്ങൾ നൽകും. കൂടാതെ ഷിൻഡെക്ക് ഒപ്പം നിന്ന 11സ്വതന്ത്ര MLA മാരിൽ 4 പേർക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും.

106 MLA മാരുള്ള ബിജെപി മന്ത്രിമാരുടെ എണ്ണത്തിൽ വിട്ടു വീഴ്ച ചെയ്യാൻ തയാറായെങ്കിലും പ്രധാന വകുപ്പുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി സഭ സംബന്ധിച്ച് അന്തിമ ചർച്ചകൾക്കായി ബിജെപി കോർ കമ്മറ്റി യോഗം ചേർന്നു. കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ , CT രവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.എന്നാൽ രാഷ്ട്രപതി ദ്രൗപതി മുർമു വിന്റെ സന്ദർശനം മാത്രമാണ് ചർച്ച ആയതെന്നും മന്ത്രിസഭ വിപുലീകരണം ചർച്ച ചെയ്തില്ലെന്നും യോഗത്തിനു ശേഷം ബിജെപി നേതൃത്വം പ്രതികരിച്ചു.