സര്‍ക്കാരിന്റെ ഭക്ഷ്യ പദ്ധതികളില്‍ പ്രോട്ടീനും പോഷകങ്ങളും ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കോവിഡ് 19 രാജ്യത്തെ ജനങ്ങളിലെ പോഷണത്തെ കാര്യമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇത് പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭക്ഷ്യ പദ്ധതിയില്‍ പ്രോട്ടീനും പോഷകങ്ങളും ഉള്‍പ്പെടുത്തണമെന്ന് മന്ത്രിതല സമിതിയുടെ നിര്‍ദ്ദേശം.

പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ട, പരിപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. ഇതോടൊപ്പം മൈക്രോ ന്യൂട്രിയന്റുകളായ കാല്‍സ്യം, ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ എ തുടങ്ങിയവ സ്‌കൂളുകളിലെയും അങ്കണവാടികളിലെയും ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

ഭക്ഷ്യ, ആരോഗ്യ, വനിത-ശിശുക്ഷേമ, വിദ്യാഭ്യാസ മന്ത്രാലയങ്ങളിലെ അംഗങ്ങളും ഐസിഎംആറിലെ വിദഗ്ദ്ധരും ഭക്ഷ്യ സുരക്ഷ വകുപ്പിലെ വിദഗ്ദ്ധരുംഉള്‍പ്പെട്ട സമിതിയാണ് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

Advertisement