മീററ്റ്: നിയമവിദ്യാര്‍ത്ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹ ഭാഗങ്ങള്‍ മീററ്റ് ജില്ലയിലെ അഴുക്കുചാലില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ലഭിച്ചത്.

ഇരുപതുകളിലുള്ള ഷാവേസ്, അലിസാനി, സല്‍മാന്‍ എന്നീ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. യാഷ് രസ്‌തോഗി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് അറസ്റ്റിലായവര്‍. തന്റെ മകനെ തട്ടിക്കൊണ്ടുപോയി എന്ന് കാട്ടി യാഷിന്റെ പിതാവ് അനില്‍രസ്‌തോഗി നല്‍കിയ പരാതിയെ തുടര്‍ന്ന് നടന്ന ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവരിലേക്ക് അന്വേഷണം എത്തിയത്.

സ്വവര്‍ഗാനുരാഗികളായ യാഷ് അടക്കമുള്ള നാല്‍പ്പത് പേര്‍ ചേര്‍ന്ന് ഒരു വാട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഷാഹവേസും ഇതില്‍ അംഗമായിരുന്നു. എന്നാല്‍ ജൂണില്‍ യാഷ് ഗ്രൂപ്പ് വിട്ടു. തുടര്‍ന്ന് ഇയാള്‍ ഷഹവേസിനെ ബ്ലാക്ക് മെയ്ല്‍ ചെയ്യാന്‍ തുടങ്ങി. തുടര്‍ന്ന് ഷാവെസ്50,000 രൂപ നല്‍കി. എന്നാല്‍ കൂടുതല്‍ പണത്തിന് വേണ്ടി യാഷ് ശല്യം തുടര്‍ന്നു.

കൂടുതല്‍ പണം നല്‍കാമെന്ന് പറഞ്ഞ് യാഷിനെ ജൂണ്‍ 26ന് വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നു. മറ്റു പ്രതികളും കൊലപാതകത്തിന് സഹായിച്ചു.