രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗിക പീഡനക്കേസുകൾ വർധിക്കുന്നു : റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗിക പീഡനകേസുകൾ വർധിക്കുന്നതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ.

ജുവനൈൽ ഹോമുകളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളാണ് വർധിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ കൂടുതൽ പീഡനങ്ങൾ നടക്കുന്ന ആദ്യ മൂന്ന് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവുമുണ്ട്.

ആദ്യ സ്ഥാനത്ത് ഗുജറാത്തും തൊട്ടു പിന്നിൽ രാജസ്ഥാനുമാണ്. കേരളം മൂന്നാം സ്‌ഥാനത്താണ്. 2018ൽ 281ഉം 2019ൽ 333ഉം, 2020ൽ 331ഉം കേസുകളാണ് കേരളത്തിലെ ജുവനൈൽ ഹോമിൽ ഉണ്ടായത്. ഇത് സംബന്ധിച്ച നിയമ നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും ജുവനൈൽ ഹോമുകളിൽ കുട്ടികൾ സുരക്ഷിതരല്ലെന്ന വസ്‌തുതയിലേക്കാണ് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വിരൽ ചൂണ്ടുന്നത്.

Advertisement