ഓടുന്ന ട്രെയിനിന് തീപിടിച്ചു

പാറ്റ്ന: ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ ബെൽവ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം.

ട്രെയിനിന്റെ എഞ്ചിൻ ഭാഗത്താണ് തീപിടിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. റക്‌സൗലിൽ നിന്ന് നർകാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്. ആളപായമില്ല.

എഞ്ചിനിൽ നിന്ന് മറ്റ് ബോ​ഗികളിലേക്ക് തീ പടരാതിരുന്നതിനാൽ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തീപിടിക്കാനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

Advertisement