ന്യൂഡെല്‍ഹി . സ്പൈസ് ജെറ്റ് വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ജബൽപൂരിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിമാനം അടിയന്തര ലാൻഡ് നടത്തിയത്. അയ്യായിരം അടി ഉയരത്തിൽ പറക്കുന്നതിനിടെ ആണ് വിമാനത്തിന് ഉള്ളിൽ നിന്നും പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്.

ഉടൻ തന്നെ വിമാനം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണെന്നും ഇവർക്ക് പകരം യാത്രാ സൗകര്യം ഒരുക്കിയതായും സ്പൈസ് ജെറ്റ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സ്പൈസ് ജെറ്റ് വിമാനമാണ് തീ പിടുത്തത്തെ തുടർന്ന് തിരിച്ചിറക്കുന്നത്.