മണിപ്പൂരിലെ ഇംഫാലിൽ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ 20 ആയി ഉയർന്നു. ഇന്ന് നാല് പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതുവരെ 13 സൈനികരെയും 5 പ്രദേശവാസികളെയും രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു.
44 പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണ്

സമീപകാലത്ത് മണിപ്പൂരിൽ ഉണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് ഇംഫാലിലെ മണ്ണിടിച്ചൽ. രക്ഷാപ്രവർത്തനം 45 മണിക്കൂർ പിന്നിട്ടു.ഇതുവരെ കണ്ടെടുത്തതിൽ 15 മൃതദേഹം സൈനികരുടേതാണ്. ഇനി കണ്ടെത്താനായി അവശേഷിക്കുന്നത് 29
പ്രദേശവാസികളും 15 സൈനികരെയുമാണെന്ന് സൈന്യം അറിയിച്ചു. തുപുൽ റെയിൽവേ സ്റ്റേഷന് സമീപത്തെ മലയുടെ ഒരു ഭാഗം മുഴുവൻ 107 ടെറിട്ടോറിയൽ ആർമി ക്യാമ്പിലും, തമൻലോങ്ങ് നദിയിലുമാണ് വീണത്.ജിരിബാം നിന്ന് ഇംഫാലിലേക്ക് പണി പുരോഗമിക്കുന്ന റെയിൽവേ ലൈന് സംരക്ഷണം ഒരുക്കാൻ വേണ്ടി നിയോഗിച്ച ആർമി യൂണിറ്റിലെ സൈനികരും തൊഴിലാളികളുമാണ് അപകടത്തിൽപ്പെട്ടവർ.ശക്തമായ മഴയും നിർമാണ മേഖലയിലെ നദിയിലെ കുത്തൊഴുക്കും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.തിരച്ചിൽ സൈന്യം , ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.