ന്യൂഡെല്‍ഹി.രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ വിലയാണ് കുറഞ്ഞത്. കേരളത്തിൽ സിലിണ്ടറിന് 188 രൂപ കുറഞ്ഞതോടെ ഒരു സിലിണ്ടറിന് 2035 രൂപയാണ് പുതിയ നിരക്ക്. ഡൽഹിയിൽ ഒരു സിലിണ്ടറിന് 198 രൂപ കുറഞ്ഞതോടെ സിലിണ്ടറിൻ്റെ വില 2,021 ആയി.

കൊൽക്കത്തയിൽ 182 രൂപയും മുംബൈയിൽ 190 രൂപയും ചെന്നെയിൽ 187 രൂപയും കുറഞ്ഞു. ഏപ്രിൽ മാസം 250 രൂപയും മെയ് മാസം 100 രൂപയും രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾക്ക് വർധിപ്പിച്ചിരുന്നു. അതേസമയം ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.