ചെന്നൈ: നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണത്തിന്റെ കാരണം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെയല്ല എന്ന് ഖുശ്ബു മണിക്കൂറുകള്‍ക്ക് മുമ്ബ് തുറന്നടിച്ചിരുന്നു സത്യത്തില്‍ മരണകാരണം കോവിഡിനെതുടര്‍ന്നുണ്ടായ അസുഖം അല്ലെന്ന് മാധ്യമങ്ങള്‍ അറിയുന്നത്.. ഇപ്പോഴിതാ തമിഴ്നാട് ആരോഗ്യ മന്ത്രി തന്നെ ഇക്കാര്യത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. . മാധ്യമങ്ങളെല്ലാം ആദ്യ ഘട്ടത്തില്‍ കൊവിഡാണ് മരണകാരണമെന്നാണ് പറഞ്ഞിരുന്നത്.
പലരും ഇപ്പോഴുമത് തിരുത്തിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത് ചര്‍ച്ചയായിരിക്കുകയാണ്. എന്താണ് യഥാര്‍ത്ഥ കാരണം. നടി ഖുശ്ബുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും ഇതിനോടകം വൈറലായിട്ടുണ്ട്.

മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെയല്ല കാര്യങ്ങളെന്ന് ഇവര്‍ മണിക്കൂറുകള്‍ക്ക് മുമ്ബ് തുറന്നടിച്ചിരുന്നു. ഇപ്പോഴിതാ തമിഴ്നാട് ആരോഗ്യ മന്ത്രി തന്നെ ഇക്കാര്യത്തില്‍ വെളിപ്പെടുത്തല്‍ നടത്തി. വിശദ വിവരങ്ങളിലേക്ക്….
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിദ്യാസാഗറിനെ പ്രവേശിപ്പിച്ചിരുന്നത്. ഇസിഎംഒ അടക്കമുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന് വേണ്ട ചികിത്സകള്‍ നല്‍കിയിരുന്നത്. 95 ദിവസത്തോളമായി ഇങ്ങനെ കിടപ്പിലായിരുന്നു. എന്നാല്‍ മരണം കൊവിഡ് കാരണമല്ലെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി സുബ്രഹ്മണ്യന് പറഞ്ഞു. അദ്ദേഹം ഹൃദയം-ശ്വസകോശ സംബന്ധമായ അസുഖങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി അദ്ദേഹം കാത്തിരിക്കുകയായിരുന്നു.

അവയവ ദാതാവിനായി വിദ്യാസാഗര്‍ കാത്തിരിക്കവേയാണ് മരണം സംഭവിച്ചതെന്ന് സുബ്രഹ്മണ്യന് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ചത്. വീട്ടില്‍ ഓക്സിജന്‍ സഹായത്തോടെയാണ് അദ്ദേഹം താമസിച്ചിരുന്നത്. ഫെബ്രുവരിയില്‍ അദ്ദേഹത്തിന് കൊവിഡ് ബാധിച്ചു. ഡോക്ടര്‍മാര്‍ പറയുന്നത് അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായെന്ന് മന്ത്രി പറയുന്നു.
നേരത്തെ വിദ്യാസാഗറിനെ താന്‍ സന്ദര്‍ശിച്ചതായി ആരോഗ്യ മന്ത്രി പറഞ്ഞു. തനിക്ക് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്ന് വിദ്യാസാഗറിന്റെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന് ബോധം നഷ്ടമായിരുന്നു. ഹൃദയാഘാതവും ശ്വാസകോശ പ്രവര്‍ത്തനവും നിലച്ചു. ഒന്നിലധികം അവയവ മാറ്റ ശസ്ത്രക്രിയകള്‍ അദ്ദേഹത്തിന് ആവശ്യമായിരുന്നു. അതിനായി ദാതാവിനെ കാത്തിരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട് സര്‍ക്കാര്‍ അദ്ദേഹത്തിന് അനുയോജിച്ച ഒരു ദാതാവിനെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
രാജ്യത്താകെ അദ്ദേഹത്തിന് അവയവം നല്കാന് ആഗ്രഹമുള്ളവരെ തിരഞ്ഞെടുപ്പ്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അവയവ ദാതാക്കളെ നല്കുന്ന സംഘടനകളെയും ബന്ധപ്പെട്ടു. എന്നാല്‍ അതൊന്നും ശരിയായി വന്നില്ലെന്നും മന്ത്രി സുബ്രഹ്മണ്യന് പറഞ്ഞു. നേരത്തെ നടി ഖുശ്ബുവാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെ വിദ്യാസാഗറിന് കൊവിഡായിരുന്നില്ലെന്നും, അദ്ദേഹത്തിന്റെ മരണകാരണം അതല്ലെന്നും നടി പറഞ്ഞിരുന്നു. മരണത്തിന് കാരണം ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതാണെന്നും ഖുശ്ബു പറഞ്ഞിരുന്നു
അതേസമയം നടി മാളവിക അവിനാശും മരണത്തില്‍ അനുശോചനം അറിയിച്ചു. മീനയുടെയും ഭര്‍ത്താവ് വിദ്യാസാഗറിന്റെയും അടുത്ത സുഹൃത്താണ് മാളവിക അവിനാശും ഭര്‍ത്താവും. ഒരുപാട് കാലം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു വിദ്യാസാഗറെന്ന് മാളവിക പറയുന്നു. അതില്‍ നിന്നെല്ലാം മുക്തനായി വരികയായിരുന്നു അദ്ദേഹം. വളരെ വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ കാര്യമായി പോയി ഇത്. വളരെ സോഫ്റ്റായി സംസാരിക്കുന്ന നല്ലൊരു വ്യക്തിയായിരുന്നു സാഗര്‍. ഈ വേദന നിറഞ്ഞ സമയത്തെ മീനയ്ക്കും മകള്‍ക്കും അതിജീവിക്കാന്‍ സാധിക്കട്ടെ എന്നും മാളവിക അവിനാശ് പറഞ്ഞു.

മീനയുടെയും വിദ്യാസാഗറിന്റെയും വിവാഹം 2009 ജൂലായ് 12നായിരുന്നു. പതിമൂന്നാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് വിദ്യാസാഗറിനെ മരണം കവര്‍ന്നത്. മീനയുടെ പഴയ സോഷ്യല്‍ മീഡിയ കുറിപ്പുകളും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ വിവാഹ വാര്‍ഷിക ദിനത്തില്‍ മീന മനോഹരമായൊരു കുറിപ്പും പങ്കുവെച്ചിരുന്നു. എന്റെ ജീവിതത്തിലേക്ക് ഒരു മഴവില്ലിനെ പോലെ കടന്നുവന്നയാളാണ് നിങ്ങള്‍. അതോടെ ജീവിതം മനോഹരമായി നമ്മള് ഒരുമിച്ചുള്ള ജീവിതം എനിക്കേറെ പ്രിയപ്പെട്ടതാണ്. എന്റെ ചുണ്ടിലെ പുഞ്ചിരിക്ക് കാരണം നിങ്ങളാണ്. എന്നും അതങ്ങനെ തന്നെയായിരിക്കുമെന്നും മീന കുറിച്ചിരുന്നു.തെന്നിന്ത്യയിലെ ഏറെആരാധകരുള്ള മീനക്കുവന്ന ദുര്യോഗത്തില് ഏറെ ദുഖിതരാണ് ആരാധകര്‍.