മുംബൈ.ഗവർണർ ഭഗത് സിങ് കോഷ്യാരി സർക്കാർ രൂപീകരിക്കാനായി ദേവേന്ദ്ര ഫഡ് നാവിസിനെ ഇന്ന് ക്ഷണിയ്ക്കും.പുതിയ സർക്കാരിന്റെ സത്യ പ്രതിജ്ഞ ചടങ്ങ് നാളെ ഉണ്ടായേക്കും.ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും.

ഒരാഴ്ചയിലേറെയായി നീണ്ടുനിന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് ഒടുവിലാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജി.

വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെയാണ് താക്കറെയുടെ രാജി.

സുപ്രിം കോടതിയിൽ നിന്നും തിരിച്ചടി ഏറ്റതിന് പിന്നാലെ ഫേസ് ബുക്ക്‌ ലൈവിലൂടെ യാണ് താക്കറെ രാജി പ്രഖ്യാപിച്ചത്.

തൊട്ടു പിന്നാലെ നാടകീയമായി മകൻ ആദിത്യക്കും മറ്റ് നേതാക്കൾക്കുമൊപ്പം സ്വയം കാറോടിച്ചു ഉദ്ധവ് രാജ് ഭവനിൽ എത്തി.

ശിവസേനയുടെ മുതിർന്ന നേതാക്കളും എംഎൽഎമാരും എംപിമാരും അദ്ദേഹത്തെ അനുഗമിച്ചു.
രാജിക്ക് ശേഷം ക്ഷേത്ര ദർശനം നടത്തിയാണ് ഉദ്ധവ് മാതോശ്രീയിലേക്ക് മടങ്ങിയത്.

ഉദ്ധവിന്റെ രാജിക്ക് പിന്നാലെ ആഘോഷ പ്രകടനം നടത്തിയ ബിജെപി ക്യാമ്പ് സർക്കാർ രൂപീകരിക്കാൻ നീക്കങ്ങൾ ആരംഭിച്ചു

ഗവർണർ ഭഗത് സിംഗ് കോഷ്യാരി ഉടൻ സർക്കാർ രൂപീകരിക്കാൻ ദേവേന്ദ്ര ഫഡ് നാവിസിനെ ക്ഷണിക്കും.

പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ തന്നെ ഉണ്ടാകും എന്നാണ് സൂചന.

എല്ലാ കാര്യങ്ങളും ഇന്ന് വിശദീകരിക്കുമെന്ന് ദേവീന്ദ്ര ഫഡ്നാവിസ് അറിയിച്ചു.

ഗോവയിൽ എത്തിയ വിമത എംഎൽഎമാർ ഇന്ന് മുംബൈയിൽ എത്തേണ്ട എന്നും, സത്യപ്രതിജ്ഞാ ചടങ്ങിനു വേണ്ടി മുംബൈയിലേക്ക് മടങ്ങിയാൽ മതിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.