ന്യൂഡല്‍ഹി: മദ്യപാനിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ദക്ഷിണ ഡല്‍ഹിയിലെ മെയ്ദന്‍ ഗര്‍ഹിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 32കാരനായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.

ഇയാളുടെ സഹോദരനും സംഭവത്തില്‍ പങ്കുണ്ട്. ഇയാള്‍ പക്ഷേ ഒളിവിലാണ്. ഭാര്യയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് പരാതിക്കാരനെ ചോദ്യം ചെയ്തു. കാര്യങ്ങള്‍ ഇതോടെ ഇയാള്‍ വെളിപ്പെടുത്തി.