ഉദയ്പൂര്‍.രാജസ്ഥാനിലെ ഉദയ്പൂർ കൊലപാതകത്തിന്‍റെ അന്വേഷണം എൻഐഎയ്ക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് എൻഐഎ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
കനയ്യ ലാലിന് വധഭീഷണി ഉണ്ടായിരുന്നിട്ടും തുടർനടപടി സ്വീകരിക്കാതിരുന്ന ധാൻ മണ്ഡി എ.എസ്.ഐയെ സസ്പെൻഡ് ചെയ്തു.വിലാപയാത്ര യുമായി ഉദയ്പൂരിലേക്ക് കൊണ്ടുപോയ കനയ്യ ലാലിന്റെ മ്യതദേഹം അൽപ സമയത്തിനകം സംസ്കരിക്കും.

കൊലപാതകത്തിന് പിന്നിൽ ഭീകരവാദസംഘടനകൾക്ക് പങ്കുണ്ടെന്നാണ് സൂചനയുടെ അടിസ്ഥാനത്തിലാണ് എൻ ഐ എ അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയത് .
കനയ്യ ലാലിനെ കൊലപ്പെടുത്തിയ രീതിയെയും കൊലപാതക സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെ തിരെ ഉയർത്തിയ ഭീഷണിയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗൗരവത്തോടെയാണ് കാണുന്നത്. ഇന്നലെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നാലംഗ എൻ ഐ എ സംഘം
ഉദയ്പൂരിൽ എത്തിയിരുന്നു.വധഭീഷണി ഉണ്ടെന്ന് കാണിച്ച് ജൂൺ 15 ന് കനയ്യ ലാൽ പരാതി നൽകി യിട്ടും തുടർനടപടി സ്വീകരിക്കാതിരുന്നതിനാൽ ധാൻ മണ്ഡി എ.എസ്.ഐ ഭൻവർ ലാലിനെ സസ്പെൻഡ് ചെയ്തു.അറസ്റ്റിലായ റഫീഖ് മുഹമ്മദ് ,അബ്ദുൾ ജബ്ബാർ എന്നിവരെ
പ്രത്യേക അന്വേഷണ സംഘoചോദ്യം ചെയ്യുന്നത് തുടരുകയാണ്.കൊലപാതകത്തെ അപലപിച്ച് സിപിഎം .പ്രതികൾക്ക് തക്ക ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു

സർക്കാർ കനയ്യ ലാലിന്റെ കുടുംബത്തിന് 31 ലക്ഷം ധനസഹായവും ഒരാൾക്ക് ജോലിയും പ്രഖ്യാപിച്ചു.പോലീസ് കാര്യക്ഷമമായി ഇടപെടാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിമർശിച്ച പ്രതിപക്ഷം മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ രാജിയും ആവശ്യപ്പെട്ടു .