ന്യൂഡെല്‍ഹി.ഡൽഹി പൊലീസിന്റെ കസ്റ്റഡിയിൽ തുടരുന്ന ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഇന്ന് ബംഗലൂരുവിലേക്ക് കൊണ്ടുപോകും. സുബൈറിന്റെ ലാപ്ടോപ്പ് അടക്കമുള്ള ഉപകരണങ്ങൾ കണ്ടെടുക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് 4 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. മൂന്ന് മാസത്തിനിടെ സുബൈറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ വന്നിട്ടുണ്ടെന്നും ഇതിന്റെ ഉറവിടo പരിശോധിക്കണമെന്നും ഡൽഹി പോലീസ് പറയുന്നു .

എന്നാൽ പൊലീസിന്റെ വാദം തെറ്റാണെന്നാണ് ആള്‍ട്ട് ന്യൂസ് സ്ഥാപകനായ പ്രതിക് സിന്‍ഹയുടെ പ്രതികരണം. ആൾട്ട് ന്യൂസിന് ലഭിച്ച സംഭാവനകളെ സുബൈറുമായി ബന്ധിപ്പിക്കുകയാണ്.. സുബൈറിന്റെ സ്വകാര്യ അക്കൗണ്ട് വിവരങ്ങൾ പൊലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതായി പ്രതിക് സിന്‍ഹ ട്വീറ്റ് ചെയ്തു.