മുംബൈ.മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് 2.30 ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. നിർണായക തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടാകുമെന്ന് സൂചന. ഗവർണറോട് വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെടുന്നത് ചർച്ച ചെയ്യാൻ ഏക് നാഥ് ഷിൻഡെ യുടെ നേതൃത്വത്തിൽ വിമതർ ഗുവഹത്തിയിൽ യോഗം ചേരും. സർക്കാർ രൂപീകരണം ചർച്ച ചെയ്യാൻ ഏക്നാഥ് ഷിൻഡെ – ദേവേന്ദ്ര ഫഡ് നാവിസ് കൂടിക്കാഴ്ച ഇന്ന് ഡൽഹിയിൽ ഉണ്ടാകും.ചോദ്യം ചെയ്യലിനായി ഇന്ന്, ED ഓഫീസിൽ ഹാജരാകില്ലെന്ന് സഞ്ജയ്‌ റൗത്ത് എംപി വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടിയന്തര മന്ത്രിസഭായോഗം വിളിച്ചത്.
വിമത മന്ത്രിമാരെ ചുമതലകളിൽ നിന്നും നീക്കിയ ശേഷമുള്ള ആദ്യ യോഗമാണിത്.
പ്രതിസന്ധിക്കിടെ ഒട്ടേറെ പദ്ധതികൾക്ക് സർക്കാർ അംഗീകാരം നൽകിയത് ഗവർണർ ഭാഗത് സിങ് കോഷ്യാരി പരിശോധിക്കുന്നതിനിടെ യാണ് മന്ത്രിസഭായോഗം.

വിമതരുടെ ആവശ്യത്തിനു വഴങ്ങി വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണർ ഉത്തരവിട്ടാൽ, സമീപിക്കാനാണ് മഹാവികാസ് അഖാഡി യുടെ തീരുമാനം.

മഹാവികാസ് അഖാഡി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച കാര്യം, ഗവർണറെ ഔദ്യോഗികമായി അറിയിക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ ഏക്നാഥ് ഷിൻഡെ യുടെ നേതൃത്വത്തിൽ വിമത യോഗം ഗുവാഹത്തിയിൽ ചേർന്നു.

തീരുമാനമെടുത്ത ശേഷം , ഏക് നാഥ് ഷിൻഡേ ഇന്ന് ഡൽഹിക്ക് തിരിക്കും.
ദേവേന്ദ്ര ഫട്നാവിസ് മായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള ED യുടെ സമൻസ് സഞ്ജയ് റൗത്ത് അവഗണിച്ചു.
താൻ നിയമം അനുസരിക്കുന്ന ആളാണെന്നും, സൗകര്യം ഉള്ളപ്പോൾ ED ഓഫീസിൽ എത്തുമെന്നും സഞ്ജയ്‌ റൗത്ത് പ്രതികരിച്ചു.

ഗുവഹത്തിയിൽ ഉള്ള എംഎല്‍എ മാരിൽ 15 പേര് വിമതർ അല്ലെന്നും അവരെ തട്ടിക്കൊണ്ടു പോയതാണെന്നും ആദിത്യ താക്കറെ ആരോപിച്ചു.

വൈകിട്ട് ആറിന് ആദിത്യ താക്കറെ സുഭാഷ് ദേശായി, ഗജാനൻ കീർത്തികർ, സുനിൽ പ്രഭു, എന്നീ മുതിർന്ന നേതാക്കളുമായി യോഗം ചേരും.