ഇംഗ്ലണ്ട്:
നീണ്ട 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍
ടെസ്റ്റ് ടീമിനെ നയിക്കാന്‍ ഒരു ഫാസ്റ്റ് ബൗളര്‍ ?
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനായി ഇംഗ്ലണ്ടിലെത്തിയിട്ടുള്ള ഇന്ത്യയെ നയിക്കേണ്ടുന്ന ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും മത്സരത്തില്‍ ടീമിനെ നയിക്കാനാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യന്‍ ക്യാമ്പ്. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമില്ലാത്ത സാഹചര്യത്തില്‍ ആര് ഇന്ത്യയെ നയിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൊവിഡ് പോസിറ്റീവായിരുന്നു. അവസാന ടെസ്റ്റില്‍ രോഹിത് ടീമിനെ നയിക്കാനുണ്ടാകുമോ എന്ന് ഉറപ്പായിട്ടില്ല. ജൂലൈ ഒന്നിനാണ് ആദ്യ ടെസ്റ്റ്. ഇതിനിടെ രോഹിത് കൊവിഡ് മുക്തനാവാന്‍ സാധ്യത കുറവാണ്. വൈസ് ക്യാപ്റ്റന്‍ കെ. എല്‍. രാഹുലിനെ പരിക്കിനെ തുടര്‍ന്ന് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
രോഹിത് കളിക്കുന്നില്ലെങ്കില്‍ പേസര്‍ ജസ്പ്രിത് ബുമ്രയ്ക്കാണ് ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിക്കുക. മറ്റുതാരങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളതും ബുമ്രയ്ക്കാണ്. ബുമ്രയാണ് നയിക്കുന്നതെങ്കില്‍ ഒരു അപൂര്‍വ റെക്കോര്‍ഡിനും താരം ഉടമയാവും. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുന്ന പേസറെന്ന റെക്കോര്‍ഡാണ് ബുമ്രയെ കാത്തിരിക്കുന്നത്. കപില്‍ ദേവാണ് ഇന്ത്യയെ അവസാനമായി നയിച്ച പേസര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന മൂന്ന് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലാണ് ബുമ്ര ആദ്യമായി വൈസ് ക്യാപ്റ്റനാകുന്നത്. അന്ന് കെ എല്‍ രാഹുലായിരുന്നു നായകന്. മാര്‍ച്ചില്‍ ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് പരമ്പര നടന്നപ്പോവും ബുമ്രയായിരുന്നു വൈസ് ക്യാപ്റ്റന്‍. രോഹിത് ക്യാപ്റ്റനും. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്.
Home News Breaking News ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കാൻ ബുംമ്ര വരുമോ?ആരാധകർ കാത്തിരിക്കുന്നു