ടിഡിഎസ് റീഫണ്ട്: മൂന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ കോടികൾ വെട്ടിച്ചു

ന്യൂഡല്‍ഹി: ടിഡിഎസ് റീഫണ്ടിലൂടെ കോടികള്‍ വെട്ടിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്തു. ജോയിന്റെ ആദായ നികുതി കമ്മീഷണറുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

ഗ്രൂപ്പ് സി ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സിബിഐ നടപടി ആരംഭിച്ചിരിക്കുന്നത്. ആര്‍എസ്എ ടോക്കണുകള്‍ ദുരുപയോഗം ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. യൂസര്‍മാരുടെ പാസ് വേഡുകള്‍ ഓരോ മിനിറ്റിലും ഓട്ടോമാറ്റിക്കായി മാറുന്ന സംവിധാനമാണ് ആര്‍എസ്എ ടോക്കണ്‍. ഇതുപയോഗിച്ച് ആളുകളുടെ മറ്റുള്ളവരുടെ റീഫണ്ട് തുക തട്ടിയെടുക്കാന്‍ സാധിക്കും.

പരാതിയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ സിബിഐ പരിശോധന തുടങ്ങിയിട്ടുണ്ട്. അഭയ് കാന്ത് , സൗരഭ് സിങ്, രോഹിത് കുമാര്‍ എന്നീ മൂന്ന് ഉദ്യോസ്ഥര്‍ക്കെതിരെയാണ് നടപടി തുടങ്ങിയിട്ടുള്ളത്. സംഭവത്തില്‍ മറ്റ് ഒന്‍പത് പേര്‍ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി. 2020 ആഗസ്റ്റ് ഒന്നുമുതല്‍ 2021 ആഗസ്റ്റ് 25 വരെ 1.39 കോടിരൂപയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയിട്ടുള്ളത്. ഇവര്‍ തട്ടിയെടുത്ത പണത്തില്‍ നിന്ന് മുപ്പത്തഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ അക്കൗണ്ടുകളില്‍ തിരികെ നിക്ഷേപിച്ചതായും കണ്ടെത്തി. 22 ലക്ഷം രൂപ ഇവരില്‍ നിന്ന് കണ്ടെത്തിയിരുന്നു.

Advertisement