എഡ്ജ്ബാസ്റ്റണ്‍: രോഹിത് ശർമയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ വിരാട് കോഹ്ലിയെ ടീമിൻറെ ക്യാപ്റ്റനാക്കണമെന്ന് ആരാധകരുടെ ആവശ്യം. ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ് ടെസ്റ്റിൽ കോലി ഇന്ത്യയെ നയിക്കണമെന്നാണ് സോഷ്യൽ മീഡിയയിലെ ആരാധകരുടെ ആവശ്യം.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ റിഷഭ് പന്താണ് ഇന്ത്യയെ നയിച്ചത്.
കെഎൽ രാഹുൽ ടീമിലില്ലാത്തതിനാൽ വിരാട് കോലിയുടെയും റിഷഭ് പന്തിൻറെയും പേരുകൾ ടീം മാനേജ്മെൻറിൻ മുന്നിലുള്ള പേരുകൾ പട്ടികയിലുണ്ട്. ഇതിൽ പരിചയസമ്പത്തിൻറെ കാര്യത്തിൽ കോലിക്കാണ് മുന്തൂക്കം. 
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ റിഷഭ് പന്താണ് ഇന്ത്യയെ നയിച്ചത്. എന്നാൽ ടെസ്റ്റിൽ പന്തിൻറെ കൈകളിൽ ക്യാപ്റ്റൻസി എത്തിക്കാൻ ടീം മാനേജ്മെൻറ് ധൈര്യപ്പെടുമോ എന്ന് കണ്ടറിയണം. ചട്ടപ്രകാരം കൊവിഡ് പോസിറ്റീവ് ആയാൽ 5 ദിവസം ഐസൊലേഷനിൽ കഴിയണം. ജൂലൈ ഒന്നിന് മുമ്പ് രോഹിത് ടീമിനൊപ്പം ചേരാനുള്ള സാധ്യത വളരെ കുറവാണ്.