മുംബൈ: ഇന്ത്യയുടെ വിദേശ നാണയശേഖരത്തിൽ 2021-22ൽ 3,​030 കോടി ഡോളറിന്റെ വർദ്ധനയുണ്ടായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

2020-21ലെ വർദ്ധന 9,​920 കോടി ഡോളറിന്റെ വ‌ർദ്ധനയുണ്ടായിരുന്നു.

കറന്റ് അക്കൗണ്ട് ബാലൻസ് 3,​880 കോടി ഡോളറിന്റെ കമ്മിയും രേഖപ്പെടുത്തി. 2020-21ൽ കറന്റ് അക്കൗണ്ട് കമ്മി 2,​390 കോടി ഡോളറായിരുന്നു. കാപ്പിറ്റൽ അക്കൗണ്ട് സർപ്ളസ് 2020-21ലെ 6,​340 കോടി ഡോളറിൽ നിന്ന് കഴിഞ്ഞ സാമ്പത്തികവർഷം 8,​630 കോടി ഡോളറിലേക്ക് മെച്ചപ്പെട്ടു.