അഹമ്മദാബാദ്: ഗുജറാത്ത് തീവ്രവാദവിരുദ്ധ സ്‌ക്വാഡ് തന്നെ മർദ്ദിച്ചെന്ന് അറസ്റ്റ് ചെയ്യപ്പെട്ട ആക്റ്റിവിസ്റ്റ് ടീസ്ത സെതൽവാദ്.

‘അവർ എനിക്ക് വൈദ്യസഹായം തന്നു. എന്റെ കയ്യിൽ വലിയ ചതവുണ്ട്, ഇതാണ് എസ്‌ഐടി എന്നോട് ചെയ്തത്. അവർ ഇപ്പോൾ എന്നെ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോകുകയാണ്’- ടീസ്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുംബൈയിലെ അവരുടെ വസതിയിൽനിന്നാണ് ടീസ്തയെ ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടത്തിയ ടീസ്ത അതിനുവേണ്ടി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പോലിസ് ആരോപിക്കുന്നത്. ഗുജാറാത്ത് വംശഹത്യയിൽ സുപ്രിംകോടതി മോദിക്ക് ക്ലീൻചിറ്റ് നൽകിയതിനുപിന്നാലെയാണ് ടീസ്തയെ അറസ്റ്റ് ചെയ്തത്. അതിനുതൊട്ടുപിന്നാലെ ആർ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തു.