വിമതർക്ക് കീഴടങ്ങി ഉദ്ധവ്; കോൺഗ്രസ്-എൻസിപി സഖ്യം വിടാൻ തയ്യാറെന്ന് ശിവസേന

Advertisement

മുംബൈ: ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമതരുടെ ആവശ്യത്തിന് മുന്നിൽ മുട്ടുമുടക്കി ശിവസേന നേതൃ ത്വം. എൻസിപി-കോൺഗ്രസ് സഖ്യം വിടാൻ തയ്യാറാണെന്ന് ശിവസേന അറിയിച്ചു. മുതിർന്ന നേതാവ് സഞ്ജയ് റാവുത്താണ് ഇക്കാര്യം അറിയിച്ചത്.

‘എംഎൽഎമാർ ഗുവാഹട്ടിയിൽ നിന്ന് ആശയവിനിമയം നടത്തരുത്. അവർ മുംബൈയിൽ വന്ന് മുഖ്യമന്ത്രിയുമായി കാര്യങ്ങൾ ചർച്ചചെയ്യണം. എല്ലാ എംഎൽഎമാരുടെയും ഇഷ്ടം ഇതാണെങ്കിൽ മഹാവികാസ് അഘാടിയിൽനിന്ന് പുറത്തുപോകുന്നത് പരിഗണിക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ അതിനായി അവർ ഇവിടെ വന്ന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യണം’, സഞ്ജയ് റാവുത്ത് മുംബൈയിൽ പറഞ്ഞു.

അതേസമയം, റാവുത്തിന്റെ വാക്കുകൾ പൂർണ്ണമായും വിശ്വാസത്തിലടെുക്കാൻ വിമത എംഎൽഎമാർ തയ്യാറായിട്ടില്ല.

ശിവസേനാ എംഎൽഎമാരെ സൂറത്തിലേക്ക് തട്ടികൊണ്ടുപോയതാണെന്നും സഞ്ജയ് റാവുത്ത് ആരോപിച്ചു. വിമത ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ടെന്ന് പറയുന്ന എംഎൽഎമാരായ കൈലാസ് പാട്ടീൽ, നിതിൻ ദേശ്മുഖ് എന്നിവരും സഞ്ജയ് റാവുത്തിനൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി. സൂറത്തിൽനിന്ന് തങ്ങൾ കിലോമീറ്ററുകളോളം ഓടിയാണ് രക്ഷപ്പെട്ടതെന്നും അവർ വിവരിച്ചു. തങ്ങൾ ശിവസേനയെ കൈവിടില്ലെന്നും അവർ പറഞ്ഞു.

Advertisement