ഉത്തർപ്രദേശ്:
പൊതുസ്ഥലത്ത് ഭാര്യയെ ചുംബിച്ചയാൾക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. ഉത്തർപ്രദേശിലെ അയോധ്യയിലെ സരയു നദിയിൽ കുളിക്കാനിറങ്ങിയ ഭർത്താവും ഭാര്യയും പരസ്യമായി ചുംബിച്ചുവെന്ന് ആരോപിച്ചാണ് ഭർത്താവിന് മർദനമേറ്റത്.
ഒരു സംഘം ആളുകൾ ഭർത്താവിനെ മർദിക്കുന്നതിന്റേയും വലിച്ചിഴയ്ക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭർത്താവിനെ നദിയിൽ നിന്ന് വലിച്ചിഴച്ച് കരയിലേക്ക് കൊണ്ടുവരുന്നതും ഭാര്യ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 
പൊതുസ്ഥലത്ത് ഇത്തരത്തിൽ പെരുമാറുന്നത് ഭാരതീയ സംസ്‌കാരത്തിന് ചേർന്നതല്ലെന്നും നിങ്ങൾക്ക് കുടുംബമില്ലേ എന്നും ചോദിച്ചാണ് ആൾക്കൂട്ടം ഇയാളെ മർദിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.