ന്യൂ ഡെൽഹി.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാതലത്തിൽ അവലോകന യോഗം വിളിച്ച് കേന്ദ്രസർക്കാർ .

കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിൽ
എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ, ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ, എൻസിഡിസി ഡയറക്ടർ സുജീത് സിംഗ് തുടങ്ങിയ വിദഗ്ധർ പങ്കെടുക്കും.


രോഗികളുടെ എണ്ണം കൂടുതൽ ഉള്ള സംസ്ഥാനങ്ങളോട് ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ ശക്തമാക്കാൻ ആരോഗ്യമന്ത്രാലയം നിർദ്ദേശിക്കും. കേരളം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ.
രാജ്യത്തെ 43 ജില്ലകളിലും ടി പി ആർ 10 ശതമാനത്തിനു മുകളിലാണ് .