ന്യൂഡെല്‍ഹി. ഝാര്‍ഖണ്ഡ് മുന്‍ഗവര്‍ണറും ഒഡീഷ ഗോത്രവിഭാഗം നേതാവുമായ ദ്രൗപതി മുര്‍മു എന്‍ഡിഎയുടെ രാഷ്ടപതി സ്ഥാനാര്‍ഥി. 2000ല്‍ ഒഡീഷയില്‍നിന്നുള്ള നവീന്‍പട്‌നായിക് മന്ത്രിസഭയില്‍ അംഗമായിരുന്നു. 20വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്തുള്ള ദ്രൗപതി മുര്‍മു അധ്യാപിക ആയിരുന്നു. പാവപ്പെട്ടവര്‍ക്ക് കരുത്തുപകരുന്ന നേതാവാണ് മുര്‍മുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.