ന്യൂ ഡെൽഹി :
രാഷ്ട്രപതി സ്ഥാനാർഥിയായി ബിജെപി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ വെങ്കയ്യ നായിഡുവിന്റെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. 
പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയായി യശ്വന്ത് സിൻഹ എത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ബിജെപി നേതാക്കൾ വെങ്കയ്യ നായിഡുവിന്റെ വസതിയിൽ എത്തിയത്. രാഷ്ട്രപതി സ്ഥാനാർഥിയാകാൻ താത്പര്യം അറിയിച്ച് യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. 
രാഷ്ട്രപതി സ്ഥാനാർഥിയാകുന്നതിന് വെങ്കയ്യ നായിഡു വിമുഖത കാണിച്ചാൽ മാത്രമേ മറ്റൊരു പേരിലേക്ക് ബിജെപി നീങ്ങുകയുള്ളു. സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളുമായി നേരത്തെ രാജ്‌നാഥ് സിംഗ് ചർച്ച നടത്തിയിരുന്നു. എന്നാൽ കൃത്യമായ ഒരു പേര് പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവെച്ചിരുന്നില്ല.