പ്രായപൂര്‍ത്തിയാകും മുമ്പേ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിവാഹിതരാകാം; നിര്‍ണായക നിലപാടുമായി പഞ്ചാബ് -ഹരിയാന ഹൈക്കോടതി, നടപടി ഏകീകൃത സിവില്‍ കോഡ് നിലവില്‍ ഇല്ലാത്തതിനാല്‍

ചണ്ഡിഗണ്ഡ്: പതിനാറു വയസുള്ള മുസ്ലീം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാമെന്ന് കോടതി. പഞ്ചാബ് -ഹരിയാന ഹൈക്കോടതിയാണ് ഇത്തരമൊരു നിലപാടുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ഇല്ലാത്തതിനാലാണ് ഇത്തരമൊരു നിലപാട് കൈക്കൊണ്ടതെന്നും കോടതി വ്യക്തമാക്കി.

സംരക്ഷണം ആവശ്യപ്പെട്ട് പത്താന്‍കോട്ട് സ്വദേശികളായ മുസ്ലീം ദമ്പതിമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായാണ് ഇവര്‍ വിവാഹം കഴിച്ചത്. ജസ്റ്റിസ് ജസ്ജിത് സിങ് ബേഡിയുടെ സിഗിംള്‍ ബെഞ്ചാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഭരണഘടന ഉറപ്പ് നല്‍കുന്ന ഇവരുടെ മൗലികാവകാശം സംരക്ഷിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

മുസ്ലീം വ്യക്തി ഗതനിയമം അനുസരിച്ചാണ് മുസ്ലീം പെണ്‍കുട്ടികള്‍ രാജ്യത്ത് വിവാഹിതരാകുന്നത്. വിവാഹതിനാകുന്ന പുരുഷന് 21 വയസ് ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. അത് കൊണ്ട് തന്നെ ഈ വിവാഹം സാധുവാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Advertisement