ന്യൂഡെല്‍ഹി.നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചാം ദിവസവും ഇഡിയുടെ ചോദ്യമുനയിൽ രാഹുൽഗാന്ധി .തുടർച്ചയായ ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് കോൺഗ്രസ് ക്യാമ്പുകൾ. ഇഡി ക്കെതിരെ ഇന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം

13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് രാഹുൽ ഗാന്ധി ഇ ഡി ഓഫീസിൽ നിന്ന് ഇറങ്ങിയത്. ഇതുവരെയുള്ള ദിവസ്സങ്ങളിൽ രാഹുൽ നല്കിയ മറുപടികൾ ഇ.ഡി അവലോകനം ചെയ്തിരുന്നു. രാഹുൽഗാന്ധി നൽകിയ മൊഴിയിൽ പൊരുത്തക്കെടുകൾ ഉണ്ടെന്നാണ് ഇ.ഡി യുടെ വിലയിരുത്തൽ. കൊൽക്കത്ത ആസ്ഥാനമായ കമ്പനിയിൽ നിന്ന് ഒരു കോടി രൂപ യങ് ഇന്ത്യ കമ്പനി ഏറ്റെടുത്ത് വായ്പ സംബന്ധിച്ചാക്കും രാഹുൽ ഗാന്ധി ഇഡി വിവരങ്ങൾ തേടുക.. ഉചിത മറുപടി രാഹുൽ ഗാന്ധിയ്ക്ക് വസ്തുതാപരമായും രേഖാപരമായും ബോധിപ്പിയ്ക്കാൻ ആയില്ലെൻകിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലെയ്ക്ക് ഒരു പക്ഷേ ഇ.ഡി കടക്കും.

അറസ്റ്റ് സാധ്യത കണക്കിലെടുത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. മുതിർന്ന കോൺഗ്രസ് നേതാകളും രാവിലെ 10 മണിയോടെ എഐസിസിയിൽ നിന്ന് പ്രതിഷേധം നടത്തും.ഡൽഹി ഗംഗാറാം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് വിശ്രമത്തിൽ കഴിയണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതിനാൽ വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല